കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് സ്മാർട്ട് ഫോണും ചാർജറും കണ്ടെടുത്തു; കേസെടുത്ത് പൊലീസ്

കണ്ണൂർ: സെൻട്രൽ ജയിലിൽ നിന്ന് സ്മാർട്ട് ഫോണും ചാർജറും പിടികൂടി. അഞ്ചാം ബ്ലോക്കിന്റെ പിറകുവശത്തു നിന്നാണ് സ്മാർട്ട് ഫോണും ചാർജറും കണ്ടെത്തിയത്. സൂപ്രണ്ടിന്റെ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്തു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജയിലനകത്ത് പരിശോധന ശക്തമാക്കിയിരുന്നു. പൊലീസ് അന്വേഷണം തുടങ്ങി. നേരത്തേയും കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഫോൺ പിടിച്ചെടുത്തിട്ടുണ്ട്.