പേരാവൂരിൽ വോട്ട് ചോരി- സിഗ്നേച്ചർ ക്യാമ്പയിൻ

പേരാവൂർ : കോൺഗ്രസ് രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭ പരിപാടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വോട്ട് ചോരി- സിഗ്നേച്ചർ ക്യാമ്പയിൻ നടത്തി. കെപിസിസി അംഗം ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജൂബിലി ചാക്കോ അധ്യക്ഷയായി. ബൈജു വർഗീസ്,സുരേഷ് ചാലാറത്ത്,വി.രാജു, ഷഫീർ ചെക്ക്യാട്ട്, പൊയിൽ മുഹമ്മദ്, സി.ജെ.മാത്യു, മജീദ് അരിപ്പയിൽ, സിബി ജോസഫ്, ഇന്ദിരാ ശ്രീധരൻ എന്നിവർ സംസാരിച്ചു.