പയ്യന്നൂരിലെ വീട്ടിൽ നിന്ന് ഏഴര പവൻ മോഷണം പോയി

പയ്യന്നൂർ: പയ്യന്നൂരിൽ വീട്ടിലെ അലമാരയിൽ സൂക്ഷിച്ച ഏഴര പവൻ സ്വർണാഭരണങ്ങൾ മോഷണം പോയി. കിഴക്കേപുഞ്ചക്കാട് മുല്ലക്കോട്ടെ തെങ്ങുകയറ്റ തൊഴിലാളി തായമ്പത്ത് കൃഷ്ണന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ പറമ്പിൽ ജോലി ചെയ്യുന്നതിനിടെ മുൻവശത്തെ വാതിലിൻ്റെ ഓടാമ്പൽ നീക്കി തുറന്ന് അകത്ത് കയറി മോഷണം നടത്തുകയായിരുന്നു.