ബത്തേരിയിൽ മധ്യവയസ്കൻ മരണപ്പെട്ട സംഭവം: യുവാവ് കസ്റ്റഡിയിൽ

ബത്തേരി: ബത്തേരിയിൽ മധ്യവയസ്കൻ മരണപ്പെട്ട സംഭവത്തിൽ യുവാവ് കസ്റ്റഡിയിൽ.ബത്തേരി പഴേരി മംഗലത്ത് വില്യംസ്(53) ചികിത്സയിലിരിക്കെ ഇന്നലെ രാത്രി താലൂക്ക് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.ഇയാളും കസ്റ്റഡിയിലുള്ള യുവാവും തമ്മിൽ വ്യാഴാഴ്ച അടിപിടി നടന്നിരുന്നു.തുടർന്നാണ് വില്യംസ് ആശുപത്രിയിൽ ചികിത്സ തേടിയത്.പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.