ഇരിക്കൂർ ഉപജില്ല കേരള സ്കൂൾ കലോത്സവം പടിയൂരിൽ

പടിയൂർ: ഇരിക്കൂർ ഉപജില്ല കേരള സ്കൂൾ കലോത്സവം നവംബർ 5മുതൽ 8വരെ പടിയൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. സംഘാടകസമിതി രൂപവത്കരണ യോഗം പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബി.ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് എ.രാജീവൻ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ. ബിനോയ് കുര്യൻ മുഖ്യപ്രഭാഷണം നടത്തി.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.വാസന്തി പദ്ധതിവിശദീകരണം നടത്തി.ഇരിക്കൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് ടി.പി. ഫാത്തിമ,പടിയൂർ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡൻ്റ് ആർ.മിനി, പ്രിൻസിപ്പൽ കെ. പ്രേമരാജൻ, ഹെഡ്മാസ്റ്റർ വി. സുരേഷ്കുമാർ, ഉപജില്ലാ ഹെഡ്മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി സോജൻ ജോർജ്, ബിപിസി എം.കെ. ഉണ്ണികൃഷ്ണൻ,പിടിഎ വൈസ്പ്രസിഡൻ്റ് എം.മുരളീധരൻ,ഫാ. സെബാസ്റ്റ്യൻ തെങ്ങുംപള്ളി,പി.ഷിനോജ്, അബ്ദുൽസബാഹ് മാസ്റ്റർ,കെ.രാജീവൻ മാസ്റ്റർ,ഇരിക്കൂർ പോലീസ് സബ് ഇൻസ്പെക്ടർ കെ.വി.സത്യനാഥൻ, മട്ടന്നൂർ റെയ്ഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ രാജേഷ് കോമത്ത്,അധ്യാപക സംഘടനാ പ്രതിനിധികളായ എ.അനിൽകുമാർ,കെ.പി. ശിവപ്രസാദ്, കെ.പി. വേണുഗോപാലൻ,വി. രാധാകൃഷ്ണൻ,കെ.പി. ഷറഫുദ്ദീൻ,കെ.ബി.ബാബു, വി.വിഷ്ണു തുടങ്ങിയവർ പ്രസംഗിച്ചു. സംഘാടക സമിതി ഭാരവാഹികൾ :ബി. ഷംസുദ്ദീൻ (ചെയർമാൻ), കെ.പ്രേമരാജൻ (ജനറൽ കൺ വീനർ),കെ.വാസന്തി(ട്രഷറർ).