മുച്ചക്രവാഹന വിതരണം

കണ്ണൂർ: സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡ് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ഭിന്നശേഷിക്കാരായ ക്ഷേമനിധി അംഗങ്ങള്‍ക്ക് മുച്ചക്ര വാഹനങ്ങള്‍ വിതരണം ചെയ്യുന്നു. സെപ്റ്റംബര്‍ 29 ന് ഉച്ചക്ക് മൂന്നുമണിക്ക് കണ്ണൂര്‍ കലക്ടറേറ്റ് ആംഫി തീയറ്ററില്‍ നടക്കുന്ന പരിപാടി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ടി.ബി സുബൈര്‍ ഉദ്ഘാടനം ചെയ്യും. കോര്‍പറേഷന്‍ മേയര്‍ മുസലിഹ് മഠത്തില്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ.രത്‌നകുമാരി, ജില്ലാ കലക്ടര്‍ അരുണ്‍.കെ.വിജയന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. ക്ഷേമനിധി ബോര്‍ഡ് അംഗം വി.ബാലന്‍ അധ്യക്ഷനാകും.