നഷ്ടപ്പെട്ട ഫോൺ മുഴക്കുന്ന് പോലീസ് കണ്ടെടുത്തു നല്കി

കാക്കയങ്ങാട് : നഷ്ടപ്പെട്ട മൊബൈൽ ഫോൺ പോലീസ് സിഇഐആർ പോർട്ടൽ വഴി കണ്ടെത്തി ഉടമസ്ഥന് കൈമാറി. എടത്തൊട്ടി സ്വദേശിയുടെ ഒരു മാസം മുൻപ് നഷ്ട്ടപ്പെട്ട ഫോണാണ് കഴിഞ്ഞ ദിവസം കണ്ടെത്തി ഉടമസ്ഥന് തിരികെ ഏൽപ്പിച്ചത്. സബ് ഇൻസ്പെക്ടർ ജാൻസി മാത്യു ഉടമസ്ഥന് ഫോൺ കൈമാറി. രണ്ട് മാസത്തിനിടെ ഒൻപതാമത്തെ ഫോണാണ് മുഴക്കുന്ന് പോലീസ് കണ്ടെത്തി ഉടമസ്ഥർക്ക് തിരികെ നൽകിയത്. മുഴക്കുന്ന് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ. വി.ദിനേശിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ ജിജേഷ് കേളമ്പത്താണ് ഫോണുകൾ കണ്ടെത്തിയത്.