ആർഎസ്എസ് അക്രമത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സിപിഎം പ്രവർത്തകൻ മരിച്ചു

പാനൂർ (കണ്ണൂർ): ആർഎസ്എസ് അക്രമത്തിൽ പരിക്കേറ്റ് 17 വർഷമായിട്ടും ചികിത്സയിലായിരുന്ന സിപിഎം പ്രവർത്തകൻ മരിച്ചു. പൊയിലൂർ വിളക്കോട്ടൂരിൽ കല്ലിങ്ങേൻ്റവിടെ ജ്യോതി രാജ് (43)ആണ് മരിച്ചത്. 2008 മാർച്ച് ആറിന് രാത്രി എട്ടരയോടെ വിളക്കോട്ടൂർ എൽപി സ്ക്കൂളിന് സമീപം വെച്ചാണ് അക്രമം. ഇരു കാലുകളും, കൈകളുമുൾപ്പെടെ വെട്ടി പരിക്കേൽപ്പിച്ച ശേഷം മരിച്ചെന്ന് കരുതിയാണ് ആർഎസ്എസ് ക്രിമിനൽ സംഘം തിരിച്ചു പോയത്. സിപിഎം വിളക്കോട്ടൂർ ബ്രാഞ്ചംഗവും, ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി കെകെ രാഗേഷ്, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ കാരായി രാജൻ, എം സുരേന്ദ്രൻ, പി ഹരീന്ദ്രൻ, പാനൂർ ഏരിയ സെക്രട്ടറി കെഇ കുഞ്ഞബ്ദുള്ള, കെപി മോഹനൻ എംഎൽഎ ഉൾപ്പെടെയുള്ള നേതാക്കൾ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.