വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം

Share our post

കണ്ണൂർ: കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം. 2025 – 26 അധ്യയന വര്‍ഷത്തില്‍ എട്ട്, ഒന്‍പത്, എസ് എസ് എല്‍ സി (ഹൈസ്‌കൂള്‍ ഗ്രാന്റ്), എസ് എസ് എല്‍ സി ക്യാഷ് അവാര്‍ഡ്, പ്ലസ് വണ്‍, ബി.എ, ബി.കോം, ബി.എസ് സി, എം.എ, എം.കോം (പാരലല്‍ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ അപേക്ഷിക്കേണ്ടതില്ല ), എം.എസ്.ഡബ്ല്യു, എം.എസ് സി, ബി.എഡ്, പ്രൊഫഷണല്‍ കോഴ്സുകളായ എഞ്ചിനീയറിംഗ്, എം.ബി.ബി.എസ്, ബി.ഡി.എസ്, ഫാം ഡി, ബി .എസ് സി നഴ്‌സിംഗ്, പ്രൊഫഷണല്‍ പി.ജി കോഴ്സുകള്‍, പോളിടെക്നിക് ഡിപ്ലോമ, ടി.ടി.സി, ബി.ബി.എ, ഡിപ്ലോമ ഇന്‍ നഴ്സിംഗ്, പാരാ മെഡിക്കല്‍ കോഴ്‌സ്, എം സി എ, എം ബി എ, പി ജി ഡി സി എ, എഞ്ചിനീയറിംഗ് (ലാറ്ററല്‍ എന്‍ട്രി ), അഗ്രിക്കച്ചറല്‍, വെറ്ററിനറി, ഹോമിയോ, ബി.ഫാം, ആയുര്‍വേദം, എല്‍ എല്‍ ബി (മൂന്ന് വര്‍ഷം, അഞ്ച് വര്‍ഷം ), ബി ബി എം, ഫിഷറീസ്, ബി സി എ, ബി.എല്‍.ഐ.എസ് .സി, എച്ച് .ഡി.സി ആന്‍ഡ് ബി എം, ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്മെന്റ്, സി.എ.ഇന്റര്‍മീഡിയറ്റ്, മെഡിക്കല്‍ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിങ്, സിവില്‍ സര്‍വീസ് കോച്ചിങ് എന്നീ കോഴ്‌സുകള്‍ക്ക് പഠിക്കുന്നവര്‍ക്ക് സെപ്റ്റംബര്‍ 20 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. മുന്‍വര്‍ഷങ്ങളില്‍ ആനുകൂല്യം ലഭിച്ചിട്ടുള്ളവര്‍ക്ക് ഓണ്‍ലൈനായി പുതുക്കാം. അപേക്ഷകന്‍ ജോലി ചെയ്യുന്ന സ്ഥാപന ഉടമയുടെ സാക്ഷ്യപത്രം, വിദ്യാര്‍ത്ഥി പഠിക്കുന്ന സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം എന്നിവയുടെ മാതൃക വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷയോടൊപ്പം നല്‍കണം. ഡിസംബര്‍ 31 നകം www.labourwelfarefund.in വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷകള്‍ ലഭിക്കണം. ഫോണ്‍: 0497 2709096.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!