ഫാമിലി കൗൺസിലർ നിയമനം

കണ്ണൂർ: കണ്ണൂർ റൂറൽ ജില്ല വനിതാ സെല്ലിന്റെ തളിപ്പറമ്പ് ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഫാമിലി ആൻഡ് വുമൺ കൗൺസിലിംഗ് സെന്ററിൽ ഫാമിലി കൗൺസിലറെ നിയമിക്കുന്നു. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും രണ്ട് വർഷ പ്രവൃത്തി പരിചയവുമുള്ള വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റ് പകർപ്പുകൾ എന്നിവ സഹിതം സെപ്റ്റംബർ 25 നകം ധർമശാല ജില്ലാ പോലീസ് ഓഫീസിൽ പ്രവർത്തിക്കുന്ന സി-ബ്രാഞ്ച് ഡി വൈ എസ് പി ഓഫീസിൽ ലഭിക്കണം.