ലാപ്‌ടോപ്പിന് അപേക്ഷിക്കാം

കണ്ണൂർ: കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ ഐ ടി വിദ്യാർഥികളായ മക്കൾക്ക് ലാപ്‌ടോപ്പ് ലഭ്യമാക്കുന്നിന് അപേക്ഷ ക്ഷണിച്ചു. 2025-26 വർഷത്തിൽ കേരള, കേന്ദ്ര സർക്കാർ എൻട്രൻസുകൾ മുഖേന സർക്കാർ, സർക്കാർ അംഗീകൃത കോളേജുകളിൽ വിവിധ കോഴ്‌സുകളിൽ പ്രവേശനം ലഭിച്ചവർക്ക് അപേക്ഷിക്കാം. സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 15 വരെ കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ജില്ലാ ഓഫീസിൽ അപേക്ഷകൾ നൽകാം. ഫോൺ: 0497 2705182.