ബസ്റ്റാന്റിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കിവിട്ട സ്ഥാപനം നഗരസഭ അടപ്പിച്ചു

Share our post

തളിപ്പറമ്പ്: കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുക്കിവിടുന്ന സ്ഥാപനം തളിപ്പറമ്പ് നഗരസഭ അടച്ചുപൂട്ടി. മാസങ്ങളായി നാട്ടുകാര്‍ക്കും നഗരസഭക്കും ഇത് തീരാതലവേദനയായി മാറിയിരുന്നു. തളിപ്പറമ്പ് മെയിൻ റോഡിൽ ബസ്റ്റാൻ്റിന് സമീപം പ്രവര്‍ത്തിക്കുന്ന പവിഴം ബേങ്കേഴ്‌സ് എന്ന സ്ഥാപനത്തിലെ ശുചിമുറിയിലെ മലിനജലമാണ് ബസ്റ്റാന്റിന് സമീപം പൊതുസ്ഥലത്തേക്ക് ഒഴുക്കിയത്. കഴിഞ്ഞ ദിവസം മുതല്‍ മാലിന്യം ഒഴുക്ക് രൂക്ഷമായതോടെ കടുത്ത ദുര്‍ഗന്ധം കാരണം ഓട്ടോറിക്ഷാ ഡ്രൈവർമാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഓട്ടോബേയിലേക്കുള്ള പാര്‍ക്കിംഗ് സ്ഥലത്തേക്കാണ് മലിനജലം ഒഴുകിയത്തിയിരുന്നത്. ഇന്നലെ മുതല്‍ നഗരസഭാ ജീവനക്കാര്‍ മാലിന്യത്തിന്റെ ഉറവിടം തേടി പരിശോധന ആരംഭിച്ചിരുന്നു. പവിഴം ബേങ്കേഴ്‌സിന്റെ ശുചിമുറിയും സ്ഥാപനവും ഇന്ന് രാവിലെ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കെ. നബീസബീവി, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.പി.മുഹമ്മദ് നിസാര്‍, നഗരസഭ സെക്രട്ടറി കെ.പി.സുബൈര്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!