ഇൻഡക്ഷൻ കുക്കറിൽ നിന്ന് ഷോക്കേറ്റ് ആശാരി പണിക്കാരൻ മരിച്ചു

മുണ്ടേരി: ഇൻഡക്ഷൻ കുക്കറിൽ നിന്ന് ഷോക്കേറ്റ് ആശാരി പണിക്കാരൻ മരിച്ചു. മുണ്ടേരി ഹരിജൻ കോളനി റോഡ് പാറക്കണ്ടി ഹൗസിൽ ഗോപാലൻ്റെ മകൻ കൊളപ്രത്ത് മനോജ് (51) ആണ് മരിച്ചത്. ഇന്നലെ രാത്രി 7.45ഓടെ വീടിൻ്റെ അടുക്കളയിൽ വെച്ച് ഇൻഡക്ഷൻ കുക്കറിൽ നിന്ന് ഷോക്കേറ്റ് കിടക്കുന്നത് കണ്ട മനോജിനെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.