വന്യജീവി വാരാഘോഷം; വിദ്യാർഥികൾക്ക് മത്സരങ്ങൾ

വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി സാമൂഹിക വനവത്കരണ വിഭാഗം ജില്ലയിലെ സ്‌കൂൾ, കോളജ് വിദ്യാർഥികൾക്കായി മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഒക്ടോബർ രണ്ട്, മൂന്ന് തീയതികളിലായി രാവിലെ ഒമ്പത് മുതൽ കണ്ണൂർ ഗവ.ടീച്ചേഴ്‌സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് (മെൻ) മത്സരങ്ങൾ. എൽപി, യുപി വിഭാഗത്തിന് പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ പെയിന്റ്റിംഗ് എന്നിവയിലും ഹൈസ്‌കൂൾ, കോളജ് വിഭാഗളിൽ പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ, ഉപന്യാസം, ക്വിസ്, പ്രസംഗം എന്നിവയിലുമാണ് മത്സരങ്ങൾ, ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 2500, 1500, 1000 രൂപ വീത് കാഷ് പ്രൈസുകൾ നൽകും. ജില്ലയിൽ ഒന്നാം സ്ഥാനം നേടു ന്നവർക്ക് സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കാം. പങ്കെടുക്കുന്നവർ ഓരോ ഇനത്തിൽ സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രം ഹാജരാക്കണം വിശദവിവരങ്ങൾ www.for-est.kerala.gov.in റ്റിൽ ലഭിക്കും. ഫോൺ: 0497-2705105, 9447979151