വിശ്വകർമ ദിനാചരണം നടത്തി

മാലൂർ : വിശ്വകർമ സർവീസ് സെസൈറ്റി ഇരിട്ടി താലൂക്ക് യൂണിയൻ മാലൂരിൽ വിശ്വകർമ്മ ദിനാചരണം നടത്തി. മാലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഹൈമാവതി ഉദ്ഘാടനം ചെയ്തു. വിഎസ്എസ് താലൂക്ക് പ്രസിഡൻറ്റ് എം. കെ.മണി അദ്ധ്യക്ഷനായി. ഷിനോജ് ചാവശ്ശേരി മുഖ്യപ്രഭാഷണം നടത്തി. എൻ. പി. പ്രമോദ് ആദരിക്കൽ ചടങ്ങും മാലൂർ പഞ്ചായത്ത് മെമ്പർ കാഞ്ഞിരോളി രാഘവൻ ഉന്നതവിജയികളെ അനുമോദിക്കുകയും ചെയ്തു. ജില്ലാ സെക്രട്ടറി സുനിൽകുമാർ, ബി.കെ.മുരളീധരൻ, കെ. പി.ബൈജു എന്നിവർ സംസാരിച്ചു.