കോളയാട് സെയ്ന്റ് സേവ്യേഴ്‌സ് സ്കൂളിൽ അധ്യാപകദിനവും അനുസ്മരണവും

കോളയാട് : സെയ്ന്റ് സേവിയേഴ്‌സ് യുപി സ്‌കൂൾ പിടിഎ അന്തരിച്ച പ്രഥമധ്യാപിക സിസ്റ്റർ റൂബി മരിയക്ക് അനുശോചനവും അധ്യാപകദിന ആദരവ് ചടങ്ങും നടത്തി. പിടിഎ പ്രസിഡന്റ് ജി.സജേഷ് അധ്യക്ഷനായി. മദർ പിടിഎ പ്രസിഡന്റ് സൂര്യ ആലക്കാട് അനുശോചന പ്രമേയം അവതരിപ്പിച്ചു. സ്‌കൂളിലെ മുഴുവൻ അധ്യാപകരെയും അനധ്യാപകരെയും പിടിഎ എക്‌സിക്യൂട്ടീവ് അംഗങ്ങൾ ആദരിച്ചു .പ്രഥമധ്യാപിക ഇൻചാർജ് സിസ്റ്റർ സോജിയ , പിടിഎ വൈസ് പ്രസിഡന്റ് എ.മനീഷ് , മദർ പിടിഎ വൈസ് പ്രസിഡന്റ് ശ്രുതി വിനോദ്,മുൻ പിടിഎ പ്രസിഡന്റ് ജോയ്മാർട്ടിൻ, ആര്യ കൃഷ്ണ എന്നിവർ സംസാരിച്ചു.