കക്കാട് പുഴയിൽ മാലിന്യം തളളിയ ആൾക്ക് 50,000 രൂപ പിഴ ചുമത്തി കോർപറേഷൻ

Share our post

കണ്ണൂർ: കക്കാട് പുഴയിൽ മാലിന്യം നിക്ഷേപിച്ച വ്യക്തിയെ കണ്ടെത്തി 50,000 പിഴ ചുമത്തി കോർപറേഷൻ അധികൃതർ. വിവാഹ സൽക്കാരത്തിന് ശേഷം ഉണ്ടായ ഭക്ഷണാവശിഷ്ടങ്ങൾ അടങ്ങിയ മാലിന്യമാണ് പുഴയിൽ തള്ളിയത്. ഈ മാലിന്യങ്ങൾ കോർപറേ ഷൻ ശുചീകരണ വിഭാഗം തൊഴിലാളികളെ ഉപയോഗിച്ച് കരയിൽ എത്തിച്ച് അവ പരിശോധിച്ചപ്പോൾ അതിൽ നിന്നു ലഭിച്ച ബില്ലിൽ നിന്നു അസിൽ, നാസ്, കക്കാട് എന്നവരുടെ വിലാസം കണ്ടെത്തുകയും ഇയാളെ ഓഫീസിൽ വിളിച്ച് വരുത്തി വിവരങ്ങൾ ആരാഞ്ഞപ്പോൾ കുറ്റം സമ്മതിച്ചതിന്റെ അടിസ്ഥാനത്തിൽ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ടി. അനുഷ്‌ക, ഹെൽത്ത് ഇൻസ്പെക്ടർമാരായ സീമ പലേരി വീട്ടിൽ, സജയകുമാർ.ടി എന്നവരടങ്ങിയ സംഘമാണ് പിഴ ചുമത്തിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!