പീച്ചി സംഭവം: എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ
 
        തിരുവനന്തപുരം: ഹോട്ടലുടമയുടെ മകനെയും ജീവനക്കാരനെയും പൊലീസ് സ്റ്റേഷനിൽ വച്ച് മർദിച്ച സംഭവത്തിൽ എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ. പീച്ചി പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ പി എം രതീഷിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. 2023 മേയ് 24-നാണ് കേസിനാസ്പദമായ സംഭവം. ഒരു ഹോട്ടലിലുണ്ടായ വാക്കുതർക്കവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിൽ ഹോട്ടലുടമയുടെ മകനെയും ജീവനക്കാരനെയും പീച്ചി പൊലീസ് സ്റ്റേഷനിൽവെച്ച് എസ്എച്ച്ഒ രതീഷ് മർദിച്ചുവെന്നും ജാമ്യമില്ലാ വകുപ്പ് പ്രകാരം ജയിലടക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതി ലഭിച്ചിരുന്നു. രതീഷിനെ തൃശൂര്‍ സിറ്റി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിലേക്ക് സ്ഥലംമാറ്റിയിരുന്നു. നിലവിൽ കടവന്ത്ര എസ്എച്ച്ഒ ആയിരുന്നു രതീഷ്. സംഭവുമായി ബന്ധപ്പെട്ട് വകുപ്പ തല അന്വേഷണത്തിന് ഉത്തരവിട്ടു. മണ്ണൂത്തി പൊലീസ് സ്റ്റേഷൻ ഐഎസ്എച്ച്ഒയെ അന്വേഷണം നടത്താൻ ചുമതലപ്പെടുത്തി.

 
                 
                 
                