സംരംഭകത്വ വികസന പരിശീലന പരിപാടി

തലശ്ശേരി: വ്യവസായ-വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ പുതിയ സംരംഭം തുടങ്ങുന്നവർക്കും നിലവിൽ സംരംഭം നടത്തുന്നവർക്കുമായി തലശ്ശേരി താലൂക്ക് കോൺഫറൻസ് ഹാളിൽ സെപ്റ്റംബർ 18 മുതൽ 15 ദിവസത്തേക്ക് സൗജന്യ സംരംഭകത്വ വികസന പരിപാടി നടത്തുന്നു. പരിശീലനം പൂർത്തീകരിക്കുന്നവർക്ക് വ്യവസായവകുപ്പ് നൽകുന്ന സർട്ടിഫിക്കറ്റ് ലഭിക്കും. ഇവ ബാങ്ക് ലോണിനും പി എം ഇ ജി പി പോലുള്ള പദ്ധതികൾക്ക് സബ്സിഡി ലഭിക്കുന്നതിനും ഉപയോഗിക്കാം. താൽപര്യമുള്ളവർക്ക് https://forms.gle/efbVncXibTEGnbvFA ലിങ്ക് വഴി അപേക്ഷിക്കാം. ഫോൺ: 7012948486, 9946946167, 9744991079.