മികച്ച പോലീസ് സ്റ്റേഷനായി ചക്കരക്കല്ല്

Share our post

ചക്കരക്കല്ല് : ജില്ലയിലെ മികച്ച പോലീസ് സ്റ്റേഷനായി ചക്കരക്കല്ല് പോലീസ് സ്റ്റേഷനെ തിരഞ്ഞെടുത്തു. ഓഫീസിലെ ഫയലുകൾ അടുക്കും ചിട്ടയോടുംകൂടി സൂക്ഷിക്കൽ, കേസ് ഫയലുകളും മറ്റു വിവരങ്ങളും കൃത്യമായരീതിയിലും യഥാവിധിയും കോടതിയിൽ കൈമാറൽ, സ്റ്റേഷനും പരിസരവും ശുചീകരിക്കൽ, ഉപകരണമടക്കമുള്ളവയും സ്റ്റേഷന്റെ മറ്റ്‌ ആസ്തികൾ യഥാവിധി സൂക്ഷിക്കുകയും സംരക്ഷിക്കുകയുംചെയ്യുക തുടങ്ങിയ കാര്യങ്ങൾ മികച്ചരീതിയിൽ കൈകാര്യംചെയ്തതിനാണ് അംഗീകാരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു വിലയിരുത്തൽ. കണ്ണൂർ സിറ്റി പരിധിയിൽ വരുന്ന 26 സ്റ്റേഷനുകളിൽവെച്ച് ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവെച്ച പോലീസ് സ്റ്റേഷനായി പരിശോധകസംഘം ചക്കരക്കല്ലിനെ തിരഞ്ഞെടുക്കുകയായിരുന്നു. കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ പി. നിധിൻരാജിൽനിന്ന്‌ ചക്കരക്കല്ല് ഇൻസ്പെക്ടർ എം.പി. ഷാജി ട്രോഫി ഏറ്റുവാങ്ങി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!