യാത്രവാഹനങ്ങളുടെ വിപണിയിൽ വൻ ഇടിവ്

ന്യൂഡൽഹി: കമ്പനികളിൽ നിന്ന് വില്പനക്കാരിലേക്കുള്ള യാത്രാ വാഹന കയറ്റുമതി ഓഗസ്റ്റിൽ 9% കുറഞ്ഞ് 3,21,840 യൂണിറ്റായി. ഇരു ചക്ര വാഹന വിപണിയിൽ മാത്രമാണ് ചെറിയ പുരോഗതി. കഴിഞ്ഞ മാസം ഇരുചക്ര വാഹന കയറ്റുമതി 7% വർദ്ധിച്ച് 18,33,921 യൂണിറ്റായി, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 17,11,662 യൂണിറ്റായിരുന്നുവെന്ന് സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സ് (സിയാം) തിങ്കളാഴ്ച ഒരു പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ വർഷം ആഗസ്തിൽ യാത്രാവാഹനങ്ങളുടെ വിപണിയിൽ രണ്ട് ശതമാനം ഇടിവാണ് കാണിച്ചിരുന്നത്. ഇരു ചക്രവാഹന വിപണിയിൽ 9 ശതമാനം വർധനവും കാണിച്ചു.