കണ്ണൂർ സർവകലാശാലാ വാർത്തകൾ

പരീക്ഷാവിജ്ഞാപനം
കണ്ണൂർ: സർവ്വകലാശാല പഠന വകുപ്പുകളിലെ മൂന്നാം സെമസ്റ്റർ എം എ/ എം എസ് സി / എം സി എ/ എം എൽ ഐ എസ് സി/ എൽ എൽ എം/ എം ബി എ/ എം പി ഇ എസ് (സി ബി സി എസ് എസ് -റഗുലർ -2024 അഡ്മിഷൻ / സപ്ലിമെന്ററി -2023 അഡ്മിഷൻ ), നവംബർ 2025 & മൂന്നാം സെമസ്റ്റർ എം എ/ എം എസ് സി / എം സി എ/ എം എൽ ഐ എസ് സി/ എൽ എൽ എം/ എം ബി എ/ എം പി ഇ എസ് (സി ബി സി എസ് എസ് – സപ്ലിമെന്ററി -2022 അഡ്മിഷൻ ) നവംബർ 2025 പരീക്ഷകൾക്ക് പിഴയില്ലാതെ 2025 സെപ്റ്റംബർ 24 മുതൽ 30 വരെയും പിഴയോട് കൂടി 2025 ഒക്ടോബർ 04 വരെയും അപേക്ഷിക്കാം. വിശദമായ പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പ്രായോഗിക പരീക്ഷകൾ
നാലാം സെമസ്റ്റർ ബി ബി എ, ബി.എ എക്കണോമിക്സ്, ബി കോം (പ്രൈവറ്റ് രജിസ്‌ട്രേഷൻ) ഏപ്രിൽ 2025 പ്രായോഗിക പരീക്ഷകൾ 2025 സെപ്റ്റംബർ 18,19 തീയതികളിൽ വിവിധ കേന്ദ്രങ്ങളിൽ വച്ച് നടത്തുന്നതാണ്. വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ടൈം ടേബിൾ
08.10.2025 ന് ആരംഭിക്കുന്ന പൈവറ്റ് രെജിസ്ട്രേഷൻ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് ) ഏപ്രിൽ 2025 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു