ഡാക് അദാലത്ത് 25 ന്

കണ്ണൂർ: കേരള പോസ്റ്റല്‍ സര്‍ക്കിളിന്റെ വടക്കന്‍ മേഖല ഡാക് അദാലത്ത് സെപ്റ്റംബര്‍ 25 ന് രാവിലെ 11 മണിക്ക് കോഴിക്കോട് നടക്കാവിലുള്ള വടക്കന്‍ മേഖല പോസ്റ്റ് മാസ്റ്റര്‍ ജനറലിന്റെ ഓഫീസില്‍ നടക്കും. അദാലത്തിലേക്ക് പരിഗണിക്കുന്നതിനായി തപാല്‍ വകുപ്പിന്റെ ലെറ്റര്‍ പോസ്റ്റ്, മണി ഓര്‍ഡറുകള്‍, പാഴ്സലുകള്‍, സ്പീഡ് പോസ്റ്റ്, സേവിംഗ്സ് ബാങ്ക് തുടങ്ങിയ സേവനങ്ങളെക്കുറിച്ചുള്ള പരാതികള്‍ ഷീജ പ്രഭാകരന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ (ബില്‍ഡിംഗ്), ഓഫീസ് ഓഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍, വടക്കന്‍ മേഖല, നടക്കാവ്, കാലിക്കറ്റ് – 673011 എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 17 നകം ലഭിക്കണം. കവറിന് മുകളില്‍ ഡാക് അദാലത്ത് എന്ന് എഴുതിയിരിക്കണം. ഫോണ്‍: 0495 2765282.