ലൈബ്രറി കൗണ്‍സില്‍ അഖിലകേരള വായനോത്സവം: താലൂക്ക് തല മത്സരം നാളെ

കണ്ണൂർ : സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന അഖിലകേരള വായനോത്സവത്തിന്റെ താലൂക്ക് തല മത്സരം നാളെ (ശനിയാഴ്ച) രാവിലെ 9.30 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. കണ്ണൂര്‍ കോളേജ് ഓഫ് കോമേഴ്സ്, പറശ്ശിനിക്കടവ് ഹൈസ്കൂള്‍, ചിറക്കര ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ഇരിട്ടി കിഴൂര്‍ വാഴുന്നവേഴ്സ് യു.പി.സ്കൂള്‍, പയ്യന്നൂര്‍ കുഞ്ഞിരാമന് അടിയോടി സ്മാരക ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവയാണ് താലൂക്ക് കേന്ദ്രങ്ങള്‍. ഹൈസ്കൂള്‍ വിഭാഗം, 16 മുതല്‍ 25 വയസ്സുവരെ, 26 വയസ്സിനുമുകളില്‍ എന്നീ മൂന്ന് വിഭാഗങ്ങളിലായി ഗ്രന്ഥശാല, ഹൈസ്കൂള്‍ മത്സരത്തില്‍ വിജയിച്ചവരാണ് താലൂക്ക് തലത്തില്‍ പങ്കെടുക്കുക. ക്വിസ് മത്സരം, എഴുത്ത് പരിക്ഷ എന്നീ രണ്ട് ഭാഗങ്ങളായാണ് മത്സരം.