കെഎസ്ആർടിസിക്ക് 180 പുതിയ ബസുകൾ കൂടി

Share our post

കെഎസ്ആർടിസിയ്ക്ക് പുതുതായി 180 ബസുകൾ കൂടി വരുന്നു. നേരത്തെ ടെൻഡർ നൽകിയ 143 ബസുകൾ കൂടാതെ പുതിയ 180 ബസുകൾ കൂടി വാങ്ങാൻ കെഎസ്ആർടിസി തീരുമാനിച്ചിരിക്കുകയാണ്. ഇതിനുള്ള ടെൻഡർ ഉടൻ നൽകും. പുതുതായി വാങ്ങുന്നവയിൽ 100 എണ്ണം സൂപ്പർഫാസ്റ്റ് സർവീസിനും 50 എണ്ണം ഓർഡിനറി സർവീസിനും 30 എണ്ണം ഫാസ്റ്റ് പാസഞ്ചർ സർവീസിനുമാണ്. കഴിഞ്ഞ ദിവസം കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം കൈവരിച്ചിരുന്നു. 10.19 കോടി രൂപയാണ് ഒറ്റ ദിവസം കൊണ്ട് കെഎസ്ആർടിസി നേടിയെടുത്തത്. 2025 സെപ്റ്റംബര്‍ 8-ാം തീയതിയാണ് എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ് വരുമാനമായ 10.19 കോടി രൂപ കെഎസ്ആര്‍ടിസി സ്വന്തമാക്കിയത്. മുൻപ് 2024 ഡിസംബർ 23 ന് ശബരിമല സീസണിൽ നേടിയ ഓപ്പറേറ്റിംഗ് റവന്യു ആയ 9.22 കോടി രൂപ എന്ന നേട്ടമാണ് പഴങ്കഥയായത്. മാനേജ്മെന്റ് നടപ്പിലാക്കിയ പരിഷ്‍കരണ നടപടികളും പുതിയ ബസുകൾ സർവീസിൽ കൊണ്ടുവന്നതുമൊക്കെ പ്രകടനം മെച്ചപ്പെടുത്തുന്നതിന് കാരണമായതായാണ് വിലയിരുത്തൽ. പുതിയ ബസുകളുടെ വരവും ഡിജിറ്റൽ പേയ്മെന്റ് ട്രാവൽ കാർഡ്, ചലോ ആപ്പ് തുടങ്ങി കെഎസ്ആർടിസിയിൽ കൊണ്ടുവന്ന നിരവധി മാറ്റങ്ങളും സേവനങ്ങളിൽ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും ഗുണകരമായി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!