പേരാവൂർ സ്റ്റേഷന് മുന്നിൽ കോൺഗ്രസ് പ്രതിഷേധ സദസ്സ്

പേരാവൂർ: കോൺഗ്രസ് മണ്ഡലം കമ്മിറ്റി പേരാവൂർ പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധ സദസ് നടത്തി. ഡിസിസി ഉപാധ്യക്ഷൻ സുധീപ് ജയിംസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ.ഷഫീർ ചെക്യാട്ട് അധ്യക്ഷനായി. ജൂബിലി ചാക്കോ,പൊയിൽ മുഹമ്മദ്, സി.സുരേഷ്, അരിപ്പയിൽ മജീദ്, സി. വി.വർഗീസ്,മനോജ് താഴെപ്പുര, ദേവസ്യ കല്ലടി, നൂറുദ്ദീൻ മുള്ളേരിക്കൽ,അംബുജാക്ഷൻ എന്നിവർ സംസാരിച്ചു.