പിഎസ്‍സി: സിവിൽ എക്‌സൈസ് ഓഫീസർ എൻഡ്യൂറൻസ് ടെസ്റ്റ് തിരുവനന്തപുരത്ത്

Share our post

തിരുവനന്തപുരം: കേരള എക്‌സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിൽ സിവിൽ എക്‌സൈസ് ഓഫീസർ (ട്രെയിനി) (കാറ്റഗറി നമ്പർ 743/2024) തസ്തികയിലേക്ക് സെപ്തംബർ 16, 17 തീയതികളിൽ രാവിലെ അഞ്ചു മണി മുതൽ തിരുവനന്തപുരം ജില്ലയിലെ വെട്ടുറോഡ് (കഴക്കൂട്ടം) – പോത്തൻകോട് റോഡിൽ സൈനിക സ്‌കൂളിന് സമീപം 2.5 കി മീ റോഡിൽ വച്ച് എൻഡ്യൂറൻസ് ടെസ്റ്റ് നടത്തും. ഉദ്യോഗാർത്ഥികൾ ചന്തവിള ഗവ. യുപി സ്‌കൂളിൽ എത്തിച്ചേരേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ്, അസ്സൽ തിരിച്ചറിയൽ രേഖ, അസിസ്റ്റന്റ് സർജൻ/ജൂനിയർ കൺസൾട്ടന്റ് റാങ്കിൽ കുറയാത്ത മെഡിക്കൽ ഓഫീസറിൽ നിന്നും ലഭിക്കുന്ന ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം.

അഭിമുഖം

ഇടുക്കി ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (തമിഴ്) (കാറ്റഗറി നമ്പർ 219/2024-വിശ്വകർമ്മ) തസ്തികയിലേക്കുള്ള അഭിമുഖം സെപ്തംബർ 17നും, ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) (കാറ്റഗറി നമ്പർ 76/2024) തസ്തികയുടെ രണ്ടാംഘട്ട അഭിമുഖം സെപ്തംബർ 18 നും പിഎസ്‍സി ഇടുക്കി ജില്ലാ ഓഫീസിൽ വച്ച് നടത്തും. ഇന്റർവ്യൂ മെമ്മോ പ്രൊഫൈലിൽ ലഭിക്കും. എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽപി സ്‌കൂൾ ടീച്ചർ (മലയാളം മീഡിയം) (ഹിന്ദുനാടാർ) (കാറ്റഗറി നമ്പർ 663/2024) തസ്തികയിലേക്ക് സെപ്തംബർ 18ന് രാവിലെ 09.30ന് പിഎസ്‍സി എറണാകുളം ജില്ലാ ഓഫീസിൽ വച്ച് പ്രമാണപരിശോധ നയും അഭിമുഖവും നടത്തും. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!