പൂവൈ സെങ്കുട്ടുവൻ അന്തരിച്ചു

Share our post

ചെന്നൈ: കവിയും ഗാനരചയിതാവുമായ പൂവൈ സെങ്കുട്ടുവന്‍ (90) അന്തരിച്ചു. ചെന്നൈ പെരമ്പൂരിലെ വസതിയിലായിരുന്നു അന്ത്യം. 1967 മുതൽ ഗാനരചനാ രംഗത്തുണ്ട്. ഏകദേശം 1,200 സിനിമ ഗാനങ്ങളും 4,000 ൽ അധികം ഭക്തിഗാനങ്ങളും എഴുതിയിട്ടുണ്ട്. കീലപ്പുങ്കുടി ഗ്രാമത്തിൽ മുരുകവേൽ ഗാന്ധി എന്ന പേരിൽ ജനിച്ച അദ്ദേഹം പിന്നീട് ശരൺ സെങ്കുട്ടുവൻ എന്ന നാടകത്തിൽ നിന്നും ജന്മനാട്ടിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് പൂവൈ സെങ്കുട്ടുവൻ എന്ന പേര് സ്വീകരിച്ചു. നാൻ ഉങ്ങൽ വീട്ടു പിള്ള, തയി ശിരന്ത കോവിലും ഇല്ല, തിരുപ്പറൻകുന്ദ്രത്തിൽ നീ സിരിതാൾ മുരുക, ഇരൈവൻ പടൈത ഉലഗൈ എന്നിവ അദ്ദേഹത്തിൻ്റെ പ്രശസ്ത കൃതികളിൽ ചിലതാണ്. നൃത്തനാടകം, ടെലിവിഷന്‍ പരമ്പര, റേഡിയോ പരിപാടികള്‍ തുടങ്ങിയ മേഖലകളിലും പ്രവര്‍ത്തിച്ചു. അണ്ണാദുരൈ, കരുണാനിധി, എം.ജി.ആര്‍, ജയലളിത എം.കെ സ്റ്റാലിന്‍ എന്നീങ്ങനെ രംഗവേദിയിൽ സജീവമായിരുന്ന പ്രമുഖർക്ക് വേണ്ടിയും അവർ അഭിനയിച്ചിരുന്ന നാടകങ്ങള്‍ക്കുവേണ്ടിയും ഗാനരചന നിര്‍വഹി ച്ചിരുന്നു. ശിവഗംഗ ജില്ലയിലെ കിഴപ്പൂങ്കുടി സ്വദേശിയാണ്. ഭാര്യ പരേതയായ ഗാന്ധിമതി. പൂവൈ ദയാനിധി, രവിചന്ദ്രന്‍, കലൈസെല്‍വി, വിജയലക്ഷ്മി എന്നിവര്‍ മക്കളാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!