ലോക്കപ്പ് മർദ്ദനം ഭരണകൂട ഭീകരത ; സാംസ്കാരിക പ്രവർത്തകർ

Share our post

തൃശ്ശൂർ : കേരളത്തിൽ ആവർത്തിച്ചുകൊണ്ടിരിക്കുന്ന പോലീസ് ലോക്കപ്പ് മർദ്ദനങ്ങൾ ഭരണകൂട ഭീകരതയുടെ ഉദാഹരണമാണെന്ന് പ്രസ്താവനയുമായി എഴുത്തുകാരും, സാംസ്കാരിക പ്രവർത്തകരും . ഇരകളെ രാഷ്ട്രീയനിറം നോക്കി വേട്ടയാടുന്നത് രക്ഷാപ്രവർത്തനമാണെന്ന് വ്യാഖ്യാനിക്കുന്ന ഭരണാധികാരിയുടെ നാട്ടിൽ പോലീസ് അതിക്രമങ്ങൾ ആവർത്തിക്കുന്നതിൽ അത്ഭുതമില്ല .രാഷ്ട്രീയ ശത്രുക്കളെ വേട്ടയാടാൻ പോലീസിനെ ഉപയോഗിക്കുന്നത് ജനാധിപത്യത്തിന് യോജിച്ചതല്ല. സുജിത്തിനെ അകാരണമായി മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് ഉടൻ പിരിച്ചുവിടണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു .കൽപ്പറ്റ നാരായണൻ ,യുകെ കുമാരൻ ,ഡോക്ടർ പി വി കൃഷ്ണൻ നായർ, എംപി സുരേന്ദ്രൻ, ഡോക്ടർ എം ആർ തമ്പാൻ, സാംസ്കാര സാഹിതി സംസ്ഥാന വൈസ് വൈസ് ചെയർമാൻ ഡോക്ടർ അജിതൻ മേനോത്ത്, സമസ്ത കേരള സാഹിത്യ പരിഷത്ത് വൈസ് പ്രസിഡണ്ട് ഡോക്ടർ ടി എസ് ജോയ് ,കെപിസിസി വിചാർ വിഭാഗ് സംസ്ഥാന ചെയർമാൻ ഡോക്ടർ നെടുമുടി ഹരികുമാർ ,വിളക്കുടി രാജേന്ദ്രൻ, സംസ്കാരസാഹിതി സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് എൽദോ , വിചാർ വിഭാഗ് തൃശ്ശൂർ ജില്ലാ ചെയർമാൻ ജെയിംസ് ചിറ്റിലപള്ളി, സുദർശൻ കാർത്തിക പറമ്പിൽ എന്നിവരാണ് പ്രസ്താവനയിൽ ഒപ്പുവച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!