പേരാവൂർ മഹല്ലിൽ നബിദിന സന്ദേശ റാലി നടത്തി

പേരാവൂർ: മുനീറുൽ ഇസ്ലാം സഭ സംഘടിപ്പിക്കുന്ന മിലാദ് ഫെസ്റ്റിൻ്റെ ഭാഗമായി നബിദിന സന്ദേശ റാലി നടത്തി. പേരാവൂർ മഹല്ല് പ്രസിഡൻറ് യു.വി.റഹീം , വർക്കിംങ്ങ് പ്രസിഡൻറ് അരിപ്പയിൽ മജീദ്, ജനറൽ സെക്രട്ടറി കെ.പി.അബ്ദുൾ റഷീദ്, സെക്രട്ടറി വി.കെ.സാദിഖ്, ട്രഷറർ നാസർ വട്ടൻ പുരയിൽ,മഹല്ല് ഖത്തീബ് മൂസ മൗലവി, സ്വാഗത സംഘം കൺവീനർ വി.കെ.റഫീഖ്, സി.മജീദ്, ബഷീർ കായക്കൂൽ, എൻ.ആർ.മുഹമ്മദ്, ഹംസ കീഴ്പ്പട തുടങ്ങിയവർ നേതൃത്വം നല്കി. ഇന്ന് രാത്രി 7.30ന് പൂർവ വിദ്യാർഥികളുടെ കലാപരിപാടികൾ,ബുർദ മജ്‌ലിസ്. ഞായറാഴ്ച രാവിലെ ഒൻപതിന് മദ്രസ വിദ്യാർഥികളുടെ കലാപരിപാടികൾ. തിങ്കളാഴ്ച ഏഴിന് സമാപന സമ്മേളനം മഹല്ല് ഖത്തീബ് മൂസ മൗലവി ഉദ്ഘാടനം ചെയ്യും. ദഫ് മുട്ട് പ്രദർശനം, അവാർഡ് ദാനം എന്നിവയുണ്ടാവും.