കണ്ണൂരിൽ പലസ്തീൻ അനുകൂല പ്രകടനം; ഗേൾസ് ഇസ്ലാമിക് ഓർഗൈനേസഷൻ പ്രവർത്തകർക്കെതിരെ പൊലീസ് കേസ്

Share our post

കണ്ണൂർ: കണ്ണൂരിൽ പലസ്തീൻ അനുകൂല പ്രകടനം നടത്തിയവർക്കെതിരെ കേസ്. ഗേൾസ് ഇസ്ലാമിക് ഓർഗൈനേസഷൻ പ്രവർത്തകർക്കെതിരെ ആണ് കേസെടുത്തത്. മാടായി പാറയിലാണ് പ്രകടനം നടത്തിയത്. സമൂഹത്തിൽ സ്പർദ്ധയുണ്ടാക്കാൻ ശ്രമമെന്ന് FIRൽ പറയുന്നു. പഴയങ്ങാടി പൊലീസാണ് കേസെടുത്തത്. കണ്ടാലറിയാവുന്ന 30 പേർക്കെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്. പ്രകടനം ചില സംഘടനയിൽ പെട്ട ആളുകൾക്ക് എതിർപ്പുള്ളതായി പൊലീസിന് വിശ്വാസയോഗ്യമായ വിവരം ലഭിച്ചിട്ടുണ്ടെന്നും എഫ്‌ഐആറിൽ പറയുന്നു. എന്നാൽ ഏത് സംഘടനയാണ് എന്ന് വെളിപ്പെടുത്തിയിട്ടില്ല. കേരള ഹൈക്കോടതിയുടെ പാരിസ്ഥിതിക സംരക്ഷണം സംബന്ധിച്ച് ഉത്തരവുള്ള മാടായിപ്പാറയിൽ യാതൊരു അനുമതിയുമില്ലാതെയാണ് പ്രകടനം നടത്തിയെന്നും എഫ്‌ഐആറിൽ പറയുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!