മാനന്തവാടി കാട്ടിക്കുളത്ത് വീട്ടു മുറ്റത്തുനിന്നയാളെ കാട്ടാന ആക്രമിച്ചു

മാനന്തവാടി: വീട്ടുമുറ്റത്തുനിന്നയാളെ കാട്ടാന ആക്രമിച്ചു. വയനാട് കാട്ടിക്കുളത്തുണ്ടായ സംഭവത്തില്‍ മണ്ണുണ്ടി ഉന്നതിയില്‍ ചിന്നന്‍ (50) ആണ് പരിക്കേറ്റത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടിനായിരുന്നു സംഭവം. കാട്ടാന ആക്രമണത്തില്‍ ചിന്നന്റെ വാരിയെല്ലുകള്‍ക്കും തോളെല്ലിനും പരിക്കുണ്ട്. ആദ്യം മാനന്തവാടി ആശുപത്രിയിലെത്തിച്ച ചിന്നനെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ശബ്ദം കേട്ട് വീട്ടുമുറ്റത്തിറങ്ങിയപ്പോഴാണ് അപ്രതീക്ഷിതമായി കാട്ടാനയുടെ ആക്രമണമുണ്ടായത്. കഴിഞ്ഞ മൂന്നാഴ്ചയായി കാട്ടിക്കുളം, ചേലൂര്‍ ഭാഗത്ത് കാട്ടാനയിറങ്ങുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു.