പ്രവാചക സ്മരണയിൽ ഇന്ന് നബിദിനം

കോഴിക്കോട്: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടഅനുബന്ധിച്ച് വിശ്വാസികൾ ഇന്ന് നബിദിനം ആഘോഷിക്കും.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നബിദിന റാലികളും, വിവിധ കലാപരിപാടികളും നടക്കും. പ്രവാചകൻ മുഹമ്മദ് നബിയുടെ 1500ാം ജന്മദിനമാണ് ഇന്ന് വിശ്വാസികൾ കൊണ്ടാടുന്നത്. ആരാധാനാലയങ്ങൾ, മദ്രസകൾ,മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ വൈദ്യുതാലങ്കാരം, നടത്തിയും, കൊടിതോരണങ്ങളും ഒരുക്കിയുമാണ് നബിദിനം വിശ്വാസികൾ വർണാഭമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നബിദിനത്തോട് അനുബന്ധിച്ച് റാലികളും, വിവിധ പരിപാടികളും നടന്നു. പള്ളികളിൽ പ്രഭാത നിസ്‌കാര ശേഷം മൗലിദ് സദസ്സുകളും മദ്രസകൾ കേന്ദ്രീകരിച്ച് ഘോഷയാത്രകളും സംഘടിപ്പിക്കുതോടൊപ്പം,അന്നദാനവും, മധുര പലഹാരങ്ങളുടെ വിതരണവും ഉണ്ടാകും.