കുട്ടികൾക്ക് ഓൺലൈൻ പുഞ്ചിരി മത്സരം

കണ്ണൂർ: കണ്ണൂർ എപിജെ അബ്ദുൽ കലാം ലൈബ്രറി ഓണാഘോഷ ഭാഗമായി കുട്ടികൾക്ക് ഓൺലൈൻ പുഞ്ചിരി മത്സരം നടത്തുന്നു. നാലുവയസ് വരെയും അഞ്ച് മുതൽ പത്ത് വയസ് വരെയും രണ്ട് ഗ്രൂപ്പുകളായാണ് മത്സരം. പൂക്കളത്തിന്റെ അടുത്ത് നിന്ന് കുട്ടികൾ പുഞ്ചിരിക്കുന്ന ഫോട്ടോയാണ് മത്സരത്തിന് അയക്കേണ്ടത്. 20 രൂപ രജിസ്ട്രേഷൻ ഫീ അടച്ച് രജിസ്റ്റർ ചെയ്യണം. 6ന് രാവിലെ പത്ത് മണിക്ക് മുൻപ് ചിത്രങ്ങൾ 94473 72316, 95627 79305, 98959 63172 ഇവയിൽ ഏതെങ്കിലും വാട്സാപ്പിൽ ലഭ്യമാക്കണം.ആദ്യ മൂന്ന് സ്ഥാനക്കാർക്ക് ആകർഷക സമ്മാനങ്ങൾ ലഭിക്കും.