പൊതിച്ചോർ വിതരണത്തിന് ‘മാവേലി’യും

പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഡിവൈഎഫ്ഐ പ്രവർത്തകർക്കൊപ്പം ഉത്രാടദിനത്തിൽ ആഘോഷപൂർവം പൊതിച്ചോർ വിതരണത്തിന് മാവേലിയും. 900 പൊതിച്ചോറുകളാണ് വ്യാഴാഴ്ച വിതരണച്ചുമതലയുള്ള ഏഴോം ഈസ്റ്റ് മേഖലാ കമ്മിറ്റി വിതരണം ചെയ്തത്. ഏഴോം കൈവേലി യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം സൂരജാണ് മാവേലി വേഷമണിഞ്ഞെത്തിയത്. ഏഴോം ഈസ്റ്റ് മേഖലാ സെക്രട്ടറി ടി വി പ്രണവ്രാജ്, പ്രസിഡന്റ് ശോഭിത്ത് ചന്ദ്രൻ, ട്രഷറർ കെ സുധീഷ്, സ്മികേഷ്, സിബിൻ സഹജൻ, ടി വി നിഷാദ്, ടി സി ഉണ്ണിക്കൃഷ്ണൻ, ദേവിക സത്യൻ എന്നിവർ നേതൃത്വംനൽകി.