തിരുവോണദിവസം സ്വര്‍ണത്തിന് പുതിയ റെക്കോഡ്! ഒരു ഗ്രാം സ്വര്‍ണം 10,000 രൂപയിലേക്ക്, 560 രൂപയുടെ ഒറ്റക്കുതിപ്പ്

കണ്ണൂർ: തിരുവോണ നാളിൽ സംസ്ഥാനത്തെ സ്വർണവിലയിൽ വൻ വർധന. പവൻ വില 560 രൂപ വർധിച്ച് 78,920 രൂപയിലെത്തി. സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയതിൽ വെച്ചേറ്റവും കൂടിയ നിരക്കാണിത്. ഗ്രാമിന് 70 രൂപ വർധിച്ച് 9,865 രൂപയിലാണ് ഇന്നത്തെ വ്യാപാരം. കനം കുറഞ്ഞ സ്വർണാഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 60 രൂപ വർധിച്ച് 8,105 രൂപയിലെത്തി. 14 കാരറ്റ് സ്വർണം ഗ്രാമിന് 6,305 രൂപയിലും ഒമ്പത് കാരറ്റ് ഗ്രാമിന് 4,070 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 133 രൂപ.