കോഴിക്കോട് പത്ത് വയസുകാരിയെ ഒഴുക്കിൽപ്പെട്ട് കാണാതായി

കോഴിക്കോട്: കോഴിക്കോട് മാനിപുരം ചെറുപുഴയിൽ കുട്ടികൾ ഒഴുക്കിൽപ്പെട്ടു. മാതാവിനൊപ്പം കുളിക്കാനെത്തിയ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ഒഴുക്കിൽപ്പെട്ട് കാണാതായ പത്ത് വയസുകാരിക്കായി തിരച്ചിൽ തുടരുകയാണ്. മറ്റൊരു കുട്ടിയെ നാട്ടുകാർ രക്ഷപ്പെടുത്തി. ബന്ധുക്കളോടൊപ്പമായിരുന്നു ഇവർ പുഴക്കടവിലെത്തിയത്. അലക്കുന്നതിനിടെ കുട്ടികൾ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. പൊന്നാനി ഗേൾസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് കാണാതായ കുട്ടി.