കെഎസ്ആർടിസി സ്വിഫ്റ്റിൽ 500 ഡ്രൈവർ കം കണ്ടക്ടർ ഒഴിവുകൾ; സെപ്റ്റംബർ 15 വരെ അപേക്ഷിക്കാം

Share our post

കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. 500 ഒഴിവുണ്ട്. കരാറിനൊപ്പം 30,000 രൂപയുടെ സെക്യൂരിറ്റി ഡിപ്പോസിറ്റും നല്‍കണം. കെഎസ്ആര്‍ടിസിയുടെ നിലവിലെ ജീവനക്കാര്‍ക്കും അപേക്ഷിക്കാം. ഇവര്‍ക്ക് സെക്യൂരിറ്റി ഡിപ്പോസിറ്റ് ബാധകമല്ല. ട്രെയിനിങ് പൂര്‍ത്തീകരിക്കുന്നവര്‍ നിര്‍ബന്ധമായും സ്വിഫ്റ്റില്‍ രണ്ടുവര്‍ഷം (ഒരുവര്‍ഷം 240 ഡ്യൂട്ടിയില്‍ കുറയാതെ) സേവനമനുഷ്ഠിക്കണം. അല്ലെങ്കില്‍ സെക്യൂരിറ്റി ഡിപ്പോസിറ്റ് തിരികെനല്‍കുന്നതല്ല. റാങ്ക് ലിസ്റ്റ് നിലവില്‍വന്നതുമുതല്‍ ഒരുവര്‍ഷക്കാലത്തേക്കാണ് കാലാവധി. ശമ്പളം: എട്ടുമണിക്കൂര്‍ ഡ്യൂട്ടിക്ക് 715 രൂപ. അധിക മണിക്കൂറിന് 130 രൂപ അധികസമയ അലവന്‍സായി നല്‍കും. അധികവരുമാനത്തില്‍ സ്വിഫ്റ്റില്‍ നിലവിലുള്ള ഇന്‍സെന്റീവ് സംവിധാനം അനുസരിച്ചുള്ള ഇന്‍സെന്റീവ് ബാറ്റയും നല്‍കും. യോഗ്യത: ഹെവി ഡ്രൈവിങ് ലൈസന്‍സുണ്ടായിരിക്കണം. വിവരങ്ങള്‍ക്ക്: cmd.kerala.gov.in അപേക്ഷിക്കേണ്ട അവസാന തീയതി: സെപ്റ്റംബര്‍ 15-ന് വൈകീട്ട് അഞ്ചുവരെ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!