കൗതുകമുണര്‍ത്തി വാനരസദ്യ ; ഇത് പതിനെട്ടാം തവണ

Share our post

ഇടയിലക്കാട് നവോദയ ഗ്രന്ഥാലയം ബാലവേദിയുടെ ആഭിമുഖ്യത്തില്‍ ഇത്തവണയും വാനരന്മാർക്കായി ഓണസദ്യ ഒരുക്കുന്നു. അവിട്ടം നാളായ ശനിയാഴ്ച രാവിലെ 10.30-നാണ് കൗതുകം നിറഞ്ഞ സദ്യ ഒരുക്കുന്നത്. ബാലവേദിയിലെ കുട്ടികളാണ് സദ്യയൊരുക്കുന്നതും വിളമ്പുന്നതും. കാവില്‍ വസിക്കുന്ന മുപ്പതോളം വാനരന്മാർക്കായി ഇത് പതിനെട്ടാം തവണയാണ് ബാലവേദി ഓണസദ്യ ഒരുക്കുന്നത്. ഉപ്പില്ലാത്ത ചോറിനൊപ്പം വിവിധയിനം പഴങ്ങളും പച്ചക്കറികളുമാണ് സദ്യയില്‍ വിളമ്പുന്നത്. കാവിനോരം പ്രത്യേകമായി നിരത്തിവെച്ച ഡെസ്കുകളിലും കസേരകളിലുമാണ് സദ്യ വിളമ്പുന്നത്. ഈ അപൂർവ കാഴ്ച കാണാനും വാനരന്മാർക്കൊപ്പം സെല്‍ഫിയെടുക്കാനും റീല്‍സ് ചെയ്യാനും നിരവധി ആളുകളാണ് ഓരോ വർഷവും ഇവിടെയെത്തുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!