കലാപരിപാടികളില്‍ പങ്കെടുക്കാത്തതിന് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച 15 വിദ്യാര്‍ത്ഥികൾക്കെതിരെ കേസ്

കണ്ണൂര്‍: കോളേജിലെ കലാപരിപാടികളില്‍ പങ്കെടുക്കാത്തതിന് വിദ്യാര്‍ത്ഥിയെ സംഘംചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തില്‍15 സീനിയര്‍ വിദ്യാര്‍ത്ഥികളുടെ പേരില്‍ പോലീസ് കേസെടുത്തു. മുഴപ്പിലങ്ങാട് കെട്ടിനകം ഒമാന്‍ വീട്ടില്‍ സി.കെ സല്‍മാന്‍ ഫാരിസിനാണ് (20) മര്‍ദ്ദനമേറ്റത്. കഴിഞ്ഞമാസം 30 ന് വൈകുന്നേരം മൂന്നിന് കണ്ണൂര്‍ കോളേജ് ഓഫ് കോമേഴ്‌സിന് മുന്നിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മർദനത്തിൻ്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ബിലാല്‍, അഭിനന്ദ്, ഷഹദ്, ഷെസില്‍, ഷഹലാല്‍, സഹദ്, ജസീം, ഫഹീം, വിഷ്ണു, അഫ്‌സല്‍ എന്നിവരുടെയും കണ്ടാലറിയാവുന്ന 5 പേര്‍ക്കെതിരെയുമാണ് കേസ്.