മടപ്പുരച്ചാൽ വേളാങ്കണ്ണി മാതാ തീർഥാടന പള്ളിയിൽ എട്ടുനോമ്പാചരണം തുടങ്ങി

പേരാവൂർ: മരിയൻ തീർഥാടന കേന്ദ്രമായ മടപ്പുരച്ചാൽ വേളാങ്കണ്ണി മാതാ തീർഥാടന പള്ളിയിൽ എട്ടുനോമ്പാചരണവും തിരുനാളും തുടങ്ങി. കണിച്ചാർ സെയ്ന്റ് ജോർജ് പള്ളി വികാരി ഫാ. മാത്യു പാലമറ്റം കൊടിയേറ്റി. ദിവസവും ആരാധന, ജപമാല, വിശുദ്ധ കുർബാന, വചനസന്ദേശം, നൊവേന എന്നിവയുണ്ടാവും. സമാപനദിനത്തിൽ പ്രദക്ഷിണം, സമാപന ആശീർവാദം, പാച്ചോർനേർച്ച, സ്നേഹവിരുന്ന് എന്നിവയുമുണ്ടാവും.