നാളെ മുതൽ സ്വകാര്യ ബസ്‌ സമരം വ്യാപിപ്പിക്കും

Share our post

കണ്ണൂർ: നടാൽ ദേശീയ പാത 66 ൽ നടാൽ ഒ കെ യു പി സ്കൂളിന് സമീപത്ത് അടിപ്പാത നിർമിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരം മറ്റ് റൂട്ടുകളിലേക്കും വ്യാപിപ്പിക്കാൻ ബസ്സുടമ- തൊഴിലാളി സംയുക്ത യോഗം തീരുമാനിച്ചു. ചൊവ്വാഴ്‌ച മുതൽ കണ്ണൂർ- കിഴുന്നപ്പാറ, തലശേരി- എടക്കാട്- കാടാച്ചിറ, നടാൽ ബൈപ്പാസ് വഴി കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ദീർഘദൂര സർവീസുകൾ എന്നിവ നിർത്തി വയ്‌ക്കും. നിലവിൽ കണ്ണൂർ തോട്ടട തലശേരി റൂട്ടിൽ മാത്രമാണ് സ്വകാര്യ ബസ്സുകൾ സർവീസ് നിർത്തി വച്ചിരിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!