പേരാവൂരിൽ എം.ആർ ക്രോക്കറി പ്രവർത്തനം തുടങ്ങി

പേരാവൂർ: ഇരിട്ടി റോഡിൽ ജുമാ മസ്ജിദിന് സമീപം എം.ആർ ക്രോക്കറി പ്രവർത്തനം തുടങ്ങി. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി യൂണിറ്റ് സെക്രട്ടറി ഷൈജിത്ത് കോട്ടായി അധ്യക്ഷനായി. വാർഡ് മെമ്പർ റജീന സിറാജ്, വ്യാപാരി നേതാക്കളായ കെ.കെ.രാമചന്ദ്രൻ, കെ.എം.ബഷീർ, ഷബി നന്ത്യത്ത്, എസ്.ബഷീർ, കെ.പി.അബ്ദുൾ റഷീദ്, പേരാവൂർ ജുമാ മസ്ജിദ് ഖത്തീബ് മൂസ മൗലവി, യു.വി.റഹീം, കെ.എ.രജീഷ്, എം.ആർ.ക്രോക്കറി പ്രതിനിധികളായ സി.അബ്ദുൾഅസീസ്, സി.അബ്ദുൾസലാം, സി.അബ്ദുൾനാസർ തുടങ്ങിയവർ സംബന്ധിച്ചു.