കെവിവിഇഎസ് പേരാവൂർ യൂണിറ്റ് പൊതുയോഗവും ആശ്രയ പദ്ധതി ആനുകൂല്യ വിതരണവും

Share our post

പേരാവൂർ : വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽബോഡി യോഗവും 50 ലക്ഷം രൂപയുടെ ആശ്രയ പദ്ധതി ആനുകൂല്യ വിതരണവും ഞായറാഴ്ച നടക്കും. വൈകിട്ട് മൂന്നിന് റോബിൻസ് ഹാളിൽ സംസ്ഥാന ജന. സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്യും. ആശ്രയ പദ്ധതി ആനുകൂല്യ വിതരണം സണ്ണി ജോസഫ് എംഎൽഎയും നിർവഹിക്കും.ജില്ലാ വൈസ്. പ്രസിഡന്റ് സുധാകരൻ നടുവനാട് മുഖ്യ പ്രഭാഷണം നടത്തും. അന്നേ ദിവസം ഉച്ചക്ക് 2.30 മുതൽ പേരാവൂരിൽ കടമുടക്കമായിരിക്കും. പത്രസമ്മേളനത്തിൽ യൂണിറ്റ് പ്രസിഡന്റ് കെ. കെ. രാമചന്ദ്രൻ, വൈസ്. പ്രസിഡന്റ് വി. കെ. വിനേശൻ, ജനറൽ സെക്രട്ടറി എസ്. ബഷീർ, ട്രഷറർ സുനിത്ത് ഫിലിപ്പ്, സുരേന്ദ്രൻ സോയ എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!