കണ്ണൂർ ഡിസിസിയുടെ ഫ്രീഡം ലൈറ്റ് നൈറ്റ് മാർച്ച് ഇന്ന്

കണ്ണൂർ: വോട്ട് കൊള്ളക്കെതിരെ പോരാടുന്ന രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യവുമായി കെ.പി.സി.സി ആഹ്വാനപ്രകാരമുള്ള ഫ്രീഡം ലൈറ്റ് നൈറ്റ് മാർച്ചജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാത്രി 7:30 മണിക്ക് നടക്കുമെന്ന് ഡി.സി.സി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ് അറിയിച്ചു. കണ്ണൂർ പള്ളിക്കുന്ന് കൃഷ്ണ മേനോൻ വനിത കോളേജ് പരിസരത്തു നിന്നും ആരംഭിച്ച് കാൾടെക്സ് ജംഗ്ഷനിലേക്കാണ് നൈറ്റ് മാർച്ച് നടക്കുക. കോൺഗ്രസ് പ്രവർത്തക സമിതി അംഗം കെ. സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യും.