സർവീസ് പെൻഷനേഴ്സ് യൂണിയൻ മാർച്ചും ധർണയും നടത്തി

പേരാവൂർ : വിവിധ ആവശ്യങ്ങളുന്നയിച്ച് സർവീസ് പെൻഷനേഴ്സ് യൂണിയൻ ( കെഎസ്എസ്പിയു ) പേരാവൂർ ബ്ലോക്ക് കമ്മിറ്റി മാർച്ചും ധർണയും നടത്തി. ജില്ലാ കമ്മിറ്റി അംഗം വി. പി.നാണു ഉദ്ഘാടനം ചെയ്തു. പേരാവൂർ ബ്ലോക്ക് പ്രസിഡന്റ് വി.എ.ശിവദാസൻ അധ്യക്ഷനായി. എം.വി മുരളീധരൻ, ജോസ് അലക്സാണ്ടർ, പി.തങ്കപ്പൻ, സെബാസ്റ്റ്യൻ.ജെ.മുക്കാടൻ, കെ.ബാലകൃഷ്ണൻ, കെ.എം. രാമകൃഷ്ണൻ, പി.വി. ചാത്തുക്കുട്ടി, പി.എൻ.പൊന്നമ്മ കുഞ്ഞമ്മ, ഇ.നാരായണൻ എന്നിവർ സംസാരിച്ചു.