ഹജ്ജ് അപേക്ഷാ തീയതി ഓഗസ്റ്റ് ഏഴ് വരെ നീട്ടി

Share our post

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2026 വര്‍ഷത്തെ ഹജ്ജ് അപേക്ഷ സമര്‍പ്പണത്തിനുള്ള തിയതി ഓഗസ്റ്റ് 7 വരെ നീട്ടി. കഴിഞ്ഞ മാസം 7 മുതലാണ് അപേക്ഷാ സമര്‍പ്പണം ആരംഭിച്ചത്. 31നായിരുന്നു അവസാന തിയതി. സംസ്ഥാനത്ത് ഇന്നലെ വരെ 20,978 അപേക്ഷകളാണ് ലഭിച്ചത്. 65 വയസിനു മുകളില്‍ 4112 ലേഡീസ് വിതൗട് മെഹറം വിഭാഗത്തില്‍ 2817, ജനറല്‍ കാറ്റഗറിയില്‍ 13,255 അപേക്ഷകളുമാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം വെയ്റ്റിങ് ലിസ്റ്റിലുണ്ടായിരുന്ന 793 പേര്‍ക്ക് മുന്‍ഗണന ലഭിച്ചിട്ടുണ്ട്. ഈ വര്‍ഷം ആരംഭിച്ച 20 ദിവസം കൊണ്ട് ഹജ്ജ് പൂര്‍ത്തിയാക്കി തിരിച്ച് വരുന്ന പാക്കേജില്‍ ഇതുവരെ 2186 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. ഹജ്ജ് അപേക്ഷക്ക് പാസ്‌പോര്‍ട്ട് ലഭിക്കാത്തവര്‍ക്ക്പാസ്‌പോര്‍ട്ട് ഓഫീസ് നോഡല്‍ ഓഫീസറോട് വേഗത്തില്‍ പാസ്‌പോര്‍ട്ട് നല്‍കാനും നിര്‍ദേശമുണ്ട്. അപേക്ഷാ സമര്‍പ്പണം പൂര്‍ത്തിയായവരുടെ അപേക്ഷകളില്‍ പരിശോധന പൂര്‍ത്തിയായി കവര്‍ നമ്പര്‍ നല്‍കി വരികയാണ്. ഹജ്ജ് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള  തീയതി ദീര്‍ഘിപ്പിക്കണമെന്ന് സംസ്ഥാന ഹജ്ജ് മന്ത്രി വി അബ്ദുറഹിമാന്‍  കേന്ദ്ര മൈനോറിറ്റി വകുപ്പ് മന്ത്രി കിരണ്‍ റിജിജുവിനോടും കേന്ദ്ര ഹജ്ജ് കമ്മിറ്റിയോടും ആവശ്യപ്പെട്ടിരുന്നു. ഹജ്ജിന് തെരഞ്ഞെടുക്കുന്നവര്‍ 1,52,300 രൂപ ആദ്യ ഗഡുവായി ഈമാസം 20 നുള്ളില്‍ അടക്കണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!