ഓൺലൈൻ തട്ടിപ്പിൽ കണ്ണൂരിൽ നാല് പേർക്ക് പണം നഷ്ടമായി

Share our post

കണ്ണൂർ: കണ്ണൂർ ജില്ലയിൽ ഓൺലൈൻ തട്ടിപ്പിൽ നാല് പേർക്ക് പണം നഷ്ടമായി. മോട്ടോർ വാഹന വകുപ്പിന്റെ പേരിൽ നടന്ന തട്ടിപ്പിൽ കൂത്തുപറമ്പ് സ്വദേശിക്ക് 2,00,000 രൂപ നഷ്ടപ്പെട്ടു. ആർടിഒയുടെ പേരിൽ വാട്സാപ്പിൽ വന്ന വാഹന ചാലാൻ .apk ഫയൽ വഴിയാണ് തട്ടിപ്പ് നടത്തിയത്. ലിങ്കിൽ ക്ലിക്ക് ചെയ്ത് അക്കൗണ്ട് വിവരങ്ങൾ നൽകിയതോടെ പണം നഷ്ടമായി. ജോലി വാ​ഗ്ദാനം നടത്തി കൂത്തുപറമ്പ് സ്വദേശിയിൽ നിന്ന് 10,478 രൂപയാണ് തട്ടിയത്. വാട്സാപ്പ് വഴി ജോലി വാ​ഗ്ദാനം നൽകി വിവിധ ചാർജുകളുടെ പേരിലാണ് പണം തട്ടിയത്. ജോലി വാ​ഗ്ദാനം ചെയ്ത് വളപട്ടണം സ്വദേശിയിൽ നിന്ന് 7555 രൂപയും തട്ടി. ടെല​ഗ്രാം ​വഴിയായിരുന്നു തട്ടിപ്പ്. ഓൺലൈൻ വഴി ലോൺ നൽകാമെന്ന് പറഞ്ഞ് പാനൂർ സ്വദേശിയിൽ നിന്ന് 2000 രൂപയും തട്ടിച്ചു. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ 1930 എന്ന നമ്പറിൽ ബന്ധപ്പെടാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!