കണ്ണൂർ നഗരത്തിൽ വൻ കഞ്ചാവ് വേട്ട

Share our post

കണ്ണൂർ: നഗരത്തിൽ വൻ കഞ്ചാവ് വേട്ട .കണ്ണൂർ തളാപ്പ് ഇരട്ടക്കണ്ണൻ പാലം ഭാഗത്ത് ഇതരസംസ്ഥാന തൊഴിലാളിയെ കഞ്ചാവുമായി പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ അക്ഷയ് യും സംഘവും നടത്തിയ റെയ്ഡിലാണ് ബീഹാർ സ്വദേശി ഷെഖ് ഇറഷാദിനെ 6.020 കിലോഗ്രാം കഞ്ചാവ് സഹിതം പിടികൂടിയത്. അഴീക്കോട് നോർത്ത് മൂന്നുനിരത്ത് കുടുംബവുമായി വാടകയ്ക്ക് താമക്കുന്ന ഇയാൾ തേപ്പ് തൊഴിലാളിയാണ്. ബീഹാറിൽ നിന്നും വൻതോതിൽ കഞ്ചാവ് കടത്തിക്കൊണ്ട് വന്ന് വിൽപ്പന നടത്തറാണ് ഇയാളുടെ പതിവ്. ചില്ലറയായി കഞ്ചാവ് തൂക്കി വിൽക്കുന്നതിനായി ഇലക്ട്രോണിക് ത്രസ്സ് അടക്കം പ്രതി തളാപ്പ് ഇരട്ടക്കണ്ണൻ പാലം ഭാഗത്ത് എത്തിയിട്ടുണ്ടെന്നുള്ള രഹസ്യ വിവരം എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗം സിവിൽ എക്സൈസ് ഓഫീസർ ഗണേഷ് ബാബു പി വി ക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയ്‌ഡ്‌. പ്രതിയെ കണ്ടുപിടിക്കുന്നതിന് കേരള എടിഎസിന്റെ സഹായം ലഭിച്ചിട്ടുണ്ട്. എക്സൈസ് സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഷനിൽ കുമാർ സി പി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ( ജി ) ഉണ്ണികൃഷ്ണൻ വി പി, പ്രിവന്റിവ് ഓഫീസർമാരായ സജിത്ത് എം, രജിത് കുമാർ എൻ, സിവിൽ എക്സൈസ് ഓഫീസർമാരായ നിഖിൽ പി പി, അനീഷ് ടി, ഗണേഷ് ബാബു പി വി, മുഹമ്മദ് ബഷീർ സി വി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഷജിത്ത് പി എന്നിവർ ഉണ്ടായിരുന്നു


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!