തളിര് സ്കോളർഷിപ്പ് രജിസ്ട്രേഷൻ ആരംഭിച്ചു

ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന തളിര് സ്കോളർഷിപ്പ് പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു. scholarship.ksicl.kerala.gov.in എന്ന ലിങ്ക് വഴി രജിസ്ട്രേഷൻ നടത്താം. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്ക് രജിസ്റ്റർ ചെയ്യാം.250 രൂപ അടച്ച് രജിസ്റ്റർ ചെയ്യുന്ന എല്ലാവർക്കും 2026 ജനുവരി മുതൽ ഡിസംബർ വരെയുള്ള തളിര് മാസിക തപാലിൽ ലഭിക്കും. ആഗസ്റ്റ് 15ന് രജിസ്ട്രേഷൻ അവസാനിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8547 971 483.